മഹാദയി നദീജല തര്‍ക്കത്തിന് പരിഹാരം ; അവസാന അടവും പയറ്റി അമിത് ഷാ

amith sha

കലാബബുര്‍ഗി: കര്‍ണ്ണാടകയില്‍ അധികാരം പിടിക്കാന്‍ അവസാനത്തെ അടവും പയറ്റി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മഹാദയി നദി തര്‍ക്കത്തില്‍ പരിഹാരം കാണുമെന്ന വാഗ്ദാനവുമായാണ് അമിത് ഷാ രംഗത്തെത്തിയത്.

കര്‍ണ്ണാടക-ഗോവ ജലകരാറായ മഹദായി നദിജല തര്‍ക്കത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പരിഹാരം കാണുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പരിഹാരം കാണാന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രവുമായി സിദ്ധരാമയ്യ സഹകരിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ നദീ തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈശ്വരപ്പയ്ക്ക് ടിക്കറ്റ് കിട്ടുമോ, ഇല്ലയൊ എന്ന കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല, ആരു മത്സരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും, അനുബന്ധ ലിസ്റ്റുകള്‍ തയാറാകുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

ഈശ്വരപ്പയും, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുമാണ് അവസാന പട്ടികയിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെുപ്പില്‍ ടിക്കറ്റ് നിഷേധിക്കുമോയെന്ന് മുന്‍ ഉപ മുഖ്യമന്ത്രി ഈശ്വരപ്പ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിലപ്പോള്‍ ഭാവിയില്‍ സാഹചര്യം വരികയാണെങ്കില്‍ ഒരു ദളിത് മുഖ്യമന്ത്രിയെ നിര്‍ത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top