അമീര്‍ ഖാനും ലാലും മാത്രമല്ല, അംബാനിയും ഷെട്ടിയും ഇനി പരസ്പരം ഏറ്റുമുട്ടും !

amirkhan

ന്ത്യന്‍ സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ പിറവിയെടുക്കുന്ന മഹാഭാരതം സിനിമയാകുമ്പോള്‍ ഏറ്റുമുട്ടുക മോഹന്‍ലാലും അമീര്‍ഖാനും മാത്രമല്ല പ്രമുഖ വ്യവസായികള്‍ കൂടിയാണ്. 1000 കോടി എറിഞ്ഞ് അമീര്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജ്യത്തെ ഒന്നാം നമ്പര്‍ വ്യവസായി മുകേഷ് അംബാനിയാണ്.

മോഹന്‍ലാലിനെ നായകനാക്കി എം.ടിയുടെ രചനയില്‍ തയ്യാറാകുന്ന രണ്ടാം മൂഴവും പറയുന്നത് മഹാഭാരത കഥയാണ്. ഇതിലും ചിലവ് ആയിരം കോടിയാണ്. ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നിര്‍മ്മാതാവ് പ്രമുഖ എന്‍.ആര്‍.ഐ വ്യവസായി ആയ ബി.ആര്‍. ഷെട്ടിയാണ്. ഇരുവരും തമ്മിലുള്ള മത്സരം കൂടിയായി മാറും ഈ രണ്ട് സിനിമകളും എന്ന് ഉറപ്പ്. താര നിര്‍ണ്ണയത്തില്‍ തുടങ്ങി റിലീസ് വരെ എല്ലാറ്റിലും മത്സരമുണ്ടാകും. ആയിരം കോടി വാശി മൂത്ത് ഇരുവരും 2000 കോടി വീതം ആക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ല.

Ambani

രണ്ടാംമൂഴത്തില്‍ ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. രണ്ടു ഭാഗങ്ങളിലായിട്ടാണ് സിനിമ ആവിഷ്‌കരിക്കുന്നത്. രണ്ടാംമൂഴം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിച്ച് 2019 ആദ്യം ഒന്നാം ഭാഗം റിലീസിന് ഒരുങ്ങുങ്ങുമെന്നാണ് സൂചന. അതേസമയം ആമിര്‍ ഖാന്‍ നായകനാകുന്ന മഹാഭാരതം ഹോളിവുഡ് ചിത്രങ്ങള്‍ പോലെ ഒരു സീരീസ് രൂപത്തില്‍ ആയിരിക്കും സിനിമയാകുന്നത്.

സിനിമയില്‍ കര്‍ണന്റെ കഥാപാത്രം ചെയാനാണ് ആഗ്രഹമെന്നും പക്ഷെ തന്റെ ശരീര പ്രകൃതം അതിനു ചേര്‍ന്നതാണോയെന്ന് അറിയില്ലെന്നും ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. കൃഷ്ണനാണോ കര്‍ണനാണോ ചിത്രത്തില്‍ നായകനെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും തന്റെ സ്വപ്ന സിനിമയാണ് ഇതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് രണ്ടു സിനിമകളേയും കാത്തിരിക്കുന്നത്.

Top