മുംബൈ: എം.ടിയുടെ പിടിവാശിയില്‍ അനിശ്ചിതത്വത്തിലായ രണ്ടാംമൂഴത്തിന് പകരം സാക്ഷാല്‍ മഹാഭാരതം തന്നെ വെള്ളിത്തിരയിലേക്ക് . .
1000 കോടി ബജറ്റില്‍ മുകേഷ് അംബാനിയാകും ചിത്രം നിര്‍മിക്കുക എന്നാണ് റിപോര്‍ട്ടുകള്‍. ചിത്രത്തില്‍ അന്യഭാഷയിലെ സൂപ്പര്‍താരങ്ങളും എത്തുമെന്നാണ് സൂചന.
രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍.
ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ ആമിറുമായി ഈഗോ ക്ലാഷുണ്ടാവില്ലെന്നതും താരത്തെ ഇങ്ങനെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ ആമിര്‍ ഖാന്റെ ഈ തീരുമാനം ചില താരങ്ങളെ അസ്വസ്ഥരാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മാത്രമല്ല മറ്റുരണ്ട് പദ്ധതികള്‍ കൂടി ആമിറിന്റെ മനസ്സിലുണ്ട്. സിനിമയായോ അല്ലെങ്കില്‍ വെബ് സീരിസ് ആയോ ആകും ആമിറിന്റെ മഹാഭാരതം പുറത്തിറങ്ങുക.
ആമിറിനൊപ്പം റിലയന്‍സ് കോ പ്രൊഡ്യൂസറാകുന്ന ഈ ചിത്രം പത്ത് ഭാഗങ്ങളായാണ് പുറത്ത് വരുക. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. രാജമൗലിയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരെയാകും ആമിര്‍ നോക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
‘എന്റെ സ്വപ്ന പദ്ധതിയാണ് മഹാഭാരതം സിനിമയാക്കുകെന്നത്, എന്നാല്‍ അതിനു വേണ്ടി ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുമോ എന്ന ഭയമുള്ളതിനാലാണ് ഒന്നും ആരംഭിക്കാത്തതെന്ന്’ അമിര്‍ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കര്‍ണനാണ് ഇഷ്ട കഥാപാത്രമെന്നും തന്റെ ശരീര ഘടന കര്‍ണന് അനുയോജ്യമാകുമോയെന്നു സംശയമുള്ളതിനാല്‍ ചിലപ്പോള്‍ കൃഷ്ണനായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
മഹാഭാരതത്തെ ആസ്പദമാക്കി രണ്ടാമൂഴമെന്ന പേരില്‍ എം.ടിയുടെ കഥ സിനിമയാക്കാനായിരുന്നു സംവിധായകന്‍ ശ്രീകുമാരമേനോനും മോഹന്‍ലാലും ശ്രമിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ ഭാവിയിപ്പോള്‍ കോടതിയിലാണ്. മാത്രമല്ല നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടിയും എം.ടിയുടെ പിടിവാശിമൂലം പിന്നോട്ട് പോയി. ഇതിനിടെയാണിപ്പോള്‍ നാടകീയമായി മഹാഭാരതം നിര്‍മ്മിക്കാന്‍ സാക്ഷാല്‍ അംബാനി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്