മഹാഭാരതത്തില്‍ ദ്രൗപതിയായി ദീപിക പദ്‌കോണ്‍; കൃഷ്ണനായി ഹൃത്വിക് റോഷനോ?

ബോളിവുഡിലെ സൂപ്പര്‍ ഡാന്‍സറും സൂപ്പര്‍ ഹിറ്റ് നടനുമായ ഹൃത്വിക്ക് റോഷനാണ് പുതുതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തില്‍ കൃഷ്ണനായി വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ദ്രൗപതിയായി വേഷമിടുന്നത് ദീപികാ പദുകോണ്‍ ആണ്.

മധു മന്റേന ഒരുക്കുന്ന ചിത്രത്തില്‍ ദീപികാ പദുകോണും നിര്‍മ്മാണ പങ്കാളിയാണെന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

Top