‘മഹാവീര്യർ മികച്ച ആക്ഷേപഹാസ്യം’; അനീതിക്കെതിരെ സംസാരിക്കുന്ന സിനിമയെന്ന് മാരി സെൽവരാജ്

നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ‘മഹാവീര്യരെ’ പ്രശംസിച്ച് സംവിധായകൻ മാരി സെൽവരാജ്. അടിച്ചമർത്തപ്പെട്ടവർക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന ആക്ഷേപഹാസ്യമാണ് മഹാവീര്യരെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചത്.

‘സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമർത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യർ. അണിയറ പ്രവർത്തകർക്ക് ആശംസകൾ’, മാരി സെൽവരാജ് ട്വീറ്റ് ചെയ്തു.

Top