പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടീം ഹാരി മാഗ്വെയർ നയിക്കും

ലണ്ടന്‍: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആഷ്ളി യങ് ഇന്റര്‍മിലാനിലേക്ക് മാറുന്നതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് താരം ഹാരി മാഗ്വെയർ ആയിരിക്കും ഇനി യുണൈറ്റഡിനെ നയിക്കുക.

ഹാരി മാഗ്വെയർ ലെസ്റ്റര്‍ സിറ്റി വിട്ട് ഈ സീസണില്‍ യുണൈറ്റഡിലെത്തിയ താരത്തെ ക്യാപ്റ്റനായി യുണൈറ്റഡ് കോച്ച് സോള്‍ഷെയറാണ് പ്രഖ്യാപിച്ചത്. താരത്തിന് നല്ല നേതൃത്വ ഗുണമുണ്ടെന്നും സോള്‍ഷെയര്‍ പറഞ്ഞു.

ക്യാപ്റ്റന്റെ ആംബാന്റ് അണിയാന്‍ ഏറ്റവും അനുയോജ്യന്‍ മാഗ്വെയറാണ്. അദ്ദേഹം ടീമിലെത്തിയപ്പോള്‍ മുതല്‍ മത്സരത്തെക്കുറിച്ച് എന്നോട് സംസാരിക്കുമെന്നും അതൊരു നല്ല ലീഡറിന്റെ ഗുണമാണെന്നും സോള്‍ഷെയര്‍ വ്യക്തമാക്കുകയുണ്ടായി.

Top