മാഗ‍്സൺ റീട്ടെയിൽ ഐപിഒ പ്രതീക്ഷയോടെ വിപണിയിലേക്ക്

മുംബൈ ∙ പാക്കറ്റ് ഫുഡ് ഉൽപന്നങ്ങളുടെ വിപണനത്തിൽ സജീവമായ മാഗ‍്സൺ റീട്ടെയിൽ ആൻഡ് പ്രൈവറ്റ് ഡിസ്ട്രിബ്യൂഷൻ കമ്പനി പ്രാഥമിക ഓഹരി വില്‍പനയ്ക്കൊരുങ്ങുന്നു. വിപണിയിൽനിന്ന് ഐപിഒ വഴി 13.74 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ജൂൺ 23ന് ആരംഭിക്കുന്ന ഐപിഒ യിൽ 21,14,000 ഓഹരികളാകും പൊതുജനങ്ങൾക്ക് ലഭ്യമാകുക. 65 രൂപ വില വരുന്ന 2000 ഷെയറുകളാണ് ഒരു ലോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 27ന് ഐപിഒ അവസാനിക്കും.

ശീതീകരിച്ച ഭക്ഷണങ്ങളുടേയും പ്രത്യേക ശ്രേണിയിലുള്ള ഭക്ഷണ ഉൽപന്നങ്ങളുടേയും വിപണനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2021 ഡിസംബറിൽ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഫ്രഞ്ച്ഫ്രൈസ്, പൊട്ടറ്റോ ഷോട്ട്സ്, വിവിധയിനം ബർഗർ, കബാബ് തുടങ്ങിയവയാണ് വിപണനത്തിനെത്തിക്കുന്നത്. മൈ ചോക്ലേറ്റ് വേൾഡ് എന്ന ബ്രാൻഡിൽ 26 സ്റ്റോറുകളും രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നു.

2023ൽ മാഗ‍്സൺ റീട്ടെയിലിന്റെ പ്രവർത്തനത്തില്‍ നിന്നുള്ള വരുമാനം 13 ശതമാനം വർധിച്ച് 62.81 കോടി രൂപയിലെത്തി. ഫ്രോസൺ ഭക്ഷ്യോൽപന്നങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ടു ചെയ്തത്. എന്നാൽ മൊത്ത വരുമാനം കഴിഞ്‍ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നത്. അഹമ്മദാബാദിലാണ് സംഭരണശാല.

Top