Magnitude-7.8 earthquake hits Ecuador; at least 28 dead

ക്വിറ്റോ: ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 28 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ലൈ ഓവറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു.

തലസ്ഥാന നഗരമായ ക്വിറ്റോയില്‍ 40 സെക്കന്‍ഡോളം ഭൂചലനം നീണ്ടുനിന്നു. ഭൂചനലത്തെത്തുടര്‍ന്ന് പെസിഫിക് സുനാമി വാണിങ് സെന്റര്‍ ഇക്വഡോര്‍, കൊളംബിയ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Top