ലോക ചാംപ്യൻഷിപ്പിൽ ഇനി മത്സരിച്ചേക്കില്ലെന്നു മാഗ്‌നസ് കാൾസൻ

ദുബായ് : ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇനി മത്സരിച്ചേക്കില്ലെന്നു ലോക ചാംപ്യൻ മാഗ്‌നസ് കാൾസൻ. രാജ്യാന്തര ചെസ് മത്സരങ്ങളിൽ തുടരുമെന്നും എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇനി മത്സരിക്കേണ്ടെന്നുമാണ് തീരുമാനമെന്നും മുപ്പത്തൊന്നുകാരനായ കാൾസൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് കാൾസൻ തന്റെ അഞ്ചാം ലോക കിരീടം നേടിയത്.

2013ൽ ആദ്യ ലോക ചെസ് ചാംപ്യൻ പട്ടം ചൂടിയ കാൾസൻ തുടർച്ചയായ അഞ്ചാം തവണയാണ് ചെസ് ലോകത്തിന്റെ നെറുകയിൽ എത്തിയത്. 11 റൗണ്ട് പൂർത്തിയായപ്പോൾ നോർവേ സ്വദേശിയായ കാൾസൻ 7.5 പോയിന്റ് നേടി. ഇതിൽ നാല് ജയങ്ങൾ ഉൾപ്പെടുന്നു. എന്നാൽ എതിരാളി യാൻ നീപോംനീഷിക്ക് 3.5 പോയിന്റാണ് നേടാനായത്. നിർണ്ണായകമായ പതിനൊന്നാം ഗെയിമിൽ നീപോംനീഷിക്ക് പല നീക്കങ്ങളും പിഴച്ചത് മൽസരം കാൾസന് അനുകൂലമാവാൻ സഹായിച്ചു.

Top