മധ്യപ്രദേശില്‍ 13 കാരിയെ 5 ദിവസം പീഡിപ്പിച്ചു; 9 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: 13 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത 9 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. 9 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ 5 ദിവസം പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധ പരിപാടി നടക്കുന്നതിനിടെയാണ് ക്രൂരകൃത്യം നടന്നിരിക്കുന്നത്.

കുട്ടിയെ പരിചയമുള്ള പ്രതികളിലൊരാള്‍ ജനുവരി നാലിന് തട്ടിക്കൊണ്ടു പോകുകയും അയാളും സുഹൃത്തുക്കളോടൊപ്പം പീഡനം നടത്തുകയുമായിരുന്നു. ജനുവരി അഞ്ചിന് കുട്ടിയെ തിരികെ വിടും മുന്‍പ് സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ആറ് ദിവസത്തിന് ശേഷം ജനുവരി 11 ന് കുട്ടിയെ നേരത്തെ പീഡിപ്പിച്ച ഏഴു പേരില്‍ ഒരാള്‍ വീണ്ടും തട്ടിക്കൊണ്ടുപോയി കാട്ടില്‍വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മൂന്ന് പ്രതികളും കുട്ടിയെ പറഞ്ഞുവിട്ടതിന് പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാറും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

Top