മധുരരാജ സക്സസ് പ്രമോ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടിയുടെ രാജയായുള്ള വേഷ പകര്‍ച്ച ഇരുകൈയും നീട്ടിയണ് പ്രേഷകര്‍ സ്വീകരിച്ചത്. റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ മാത്രം പിന്നിട്ടുമ്പോള്‍ വന്‍ ബോക്‌സോഫീസ് ഹിറ്റായിരിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ സക്സസ് പ്രമോ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടു. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിമാറിയതിന്റെ സന്തോഷസൂചകമായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.മധുരരാജ മാസീവ് സക്സസ് എന്ന പേരിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നെല്‍സന്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top