മെഗാസ്റ്റാറിന്റെ മധുരരാജ മരണ മാസ് ; ആദ്യ പ്രേഷക പ്രതികരണം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് വന്‍ സ്വീകരണം. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം തീയേറ്ററില്‍ ഓളം ഉണ്ടാക്കുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം. ഒരു മാസ് എന്റര്‍ടെയനറായിട്ടാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ആരാധകര്‍ പറയുന്നു. ‘ ഒറ്റ വാക്ക് ഒരു രക്ഷയും ഇല്ലാത്ത പടം’ എന്നാണ് മമ്മൂട്ടി ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്‌.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top