മധുരരാജയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായനാക്കി വൈശാഖ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് മധുരരാജ. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ വിഡിയോ പുറത്തുവിട്ടത്. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തിയത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കിയിരിക്കുന്നത്് ഗോപി സുന്ദറാണ്. നെല്‍സന്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിച്ചിച്ചത്.

Top