ഒരുമാസം പ്രായമുള്ള കുഞ്ഞിനെ എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍

മധുര: തമിഴ്നാട്ടിലെ മധുരയില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തി. വൈര മുരുകന്‍ -സൗമ്യ ദമ്പതികളാണ് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം.

എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കുട്ടി പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെയാണ് ഈ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്‌.

Top