മധുരരാജയില്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു; എന്നാല്‍ അവസരം ലഭിച്ചില്ലെന്ന് പൃഥ്വിരാജ്

2010ല്‍ വൈശാഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പോക്കിരി രാജ. ഇതിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ മധുരരാജ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത് പൃഥ്വിരാജായിരുന്നു. മധുരരാജയിലും സര്‍പ്രൈസ് വേഷത്തില്‍ പൃഥ്വി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ മധുരരാജയില്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

Top