മാഡ്രിഡിൽ അമ്മയെ കൊന്നു തിന്നു ; മകന് 15 വർഷം തടവ്

മാഡ്രിഡ്: അമ്മയെ കൊലപ്പെടുത്തിയ മകന് 15 വർഷം തടവ് ശിക്ഷ വിധിച്ച് മാഡ്രിഡ് കോടതി. സ്പാനിഷുകാരനായ ആൽബെർട്ടോ സഞ്ചെസ് ഗോമസ് എന്ന 28 കാരനെയാണ് കോടതി ശിക്ഷിച്ചത്. 2019ലായിരുന്നു അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായത്.മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിയുടെ വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പതിനഞ്ച് വർഷം തടവും ഇതിന് പുറമേ മൃതദേഹം ദുരുപയോഗം ചെയ്ത കുറ്റത്തിന് അഞ്ചുമാസം അധികശിക്ഷയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി ലക്ഷത്തോളം രൂപയും പിഴ അടക്കണം. ഈ തുക ആൽബെർട്ടോയുടെ സഹോദരന് നൽകണമെന്നാണ് ഉത്തരവ്.

2019ൽ കിഴക്കൻ മാഡ്രിഡിലാണ് അതി ക്രൂരസംഭവങ്ങൾ നടന്നത്. ഇവരുടെ ഒരു സുഹൃത്തിന് തോന്നിയ സംശയത്തെ തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു 66കാരിയായ മരിയ സോൽഡാഡ് ഗോമസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേവർഷം ഫെബ്രുവരിയിൽ യുവാവ്  അറസ്റ്റിലാവുകയും ചെയ്തു. അമ്മയെ കഴുത്തുഞെരിച്ച് കൊന്നതായി പ്രതി അന്ന് സമ്മതിച്ചിരുന്നു.

അമ്മയുമായുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവ് കഴുത്തു ഞെരിച്ച് അവരെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മ‍ൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ചില ഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നെന്നും നായക്ക് നൽകിയിരുന്നെന്നും പ്രതി ആദ്യം സമ്മതിച്ചിരുവെന്നാണ് റിപ്പോർട്ട്.

Top