Madrassas should be barred from teaching in Urdu, Arabic: Shiv Sena

മുംബൈ: ഇന്ത്യയിലെ മദ്രസകളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നത് നിര്‍ത്തലാക്കി പകരം ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പ്രാമുഖ്യം നല്‍കണമെന്ന് ശിവസേന.

ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാത്ത കുടിയേറ്റ അമ്മമാരെ നാടുകടത്തുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പ്രസ്താവനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മദ്രസകളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നത് നിരോധിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സേന ആവശ്യപ്പെട്ടു. മോദിയും മറ്റു മന്ത്രിമാരും നിരന്തര വിദേശയാത്രകളിലൂടെ രാജ്യത്ത് നിക്ഷേപം കൊണ്ടുവന്നെങ്കിലും രാജ്യത്തിനുള്ളില്‍ നിന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം എവിടെ നിന്നു വരുമെന്നും ശിവസേന ചോദിച്ചു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനും അയോധ്യയില്‍ രാമക്ഷേത്രം പണിയാനും സര്‍ക്കാര്‍ക്ക് ധൈര്യം കാണിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ വിദ്യാഭ്യാസമില്ലാത്ത മുസ്!ലിം സ്ത്രീകളെ ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉപയോഗിക്കുന്നുവെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണ്ടെത്തലില്‍ തെറ്റില്ല.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടികള്‍ സൂചനയായി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിതമായ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Top