പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കല്ലറ സംസം മന്‍സിലില്‍ താജ്ജുദ്ദീനാണ് പൊലീസ് പിടിയിലായത്. കടയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

രണ്ട് വര്‍ഷം മുന്‍പ് മദ്രസില്‍ താമസിച്ചു പഠിക്കുകയായിരുന്ന രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

Top