മാനദണ്ഡങ്ങൾ ലംഘിച്ച് മതപഠനം; മദ്രസാ അധ്യാപകനെതിരെ കേസ്

കണ്ണൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മതപഠന ക്ലാസ് സംഘടിപ്പിച്ച മദ്രസാ അധ്യാപകനെതിരെ കേസ്. തളിപ്പറമ്പിലാണ് സംഭവം. എ പി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.
കരിമ്പം സർ സയിദ് കോളേജ് റോഡിലെ ഹിദായത്ത് ഇസ്ലാം മദ്രസയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മതപഠന ക്ലാസ് സംഘടിപ്പിച്ചത്.

പത്തോളം കുട്ടികൾ ക്ലാസിൽ എത്തിയിരുന്നു.തളിപ്പറമ്പ് പൊലീസ് എത്തിയാണ് ക്ലാസുകൾ നിർത്തിച്ചത്. അധ്യാപകനെതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.

Top