ഡല്‍ഹിയില്‍ മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനെ അടിച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യ നഗറില്‍ മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനെ അടിച്ച് കൊന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയെ സമീപവാസികളായ കുട്ടികളാണ് അടിച്ചു കൊന്നത്. ഹരിയാന സ്വദേശിയായ മുഹമ്മദ് അസീം എന്ന വിദ്യാരത്ഥിയാണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് കളിക്കുന്ന് സ്ഥലത്തെ കുറിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.മദ്രസയിലെ കുട്ടികള്‍ മുന്നില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറമെനിന്ന് എത്തിയ വിദ്യാര്‍ഥി സംഘം ആക്രമിക്കുകയായിരുന്നു. പോലീസ് അന്വേഷണ ആരംഭിച്ചു. അതേസമയം പ്രതികളിലാരെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Top