പാകിസ്ഥാനില്‍ മദ്രസയില്‍ സ്‌ഫോടനം; നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

പേഷാവര്‍: പാക്കിസ്ഥാനിലെ പേഷാവറില്‍ മദ്രസയിലുണ്ടായ സ്ഫോടനത്തില്‍ നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുകളുണ്ട്. സ്ഫോടനം നടക്കുന്ന സമയം മദ്രസയില്‍ 60 വിദ്യാര്‍ഥികളുണ്ടായിരുന്നു. രണ്ട് അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഖുറാന്‍ ക്ലാസിനിടെ മദ്രസയ്ക്കുള്ളില്‍ ആരോ ബാഗ് കൊണ്ടുവെച്ചുവെന്നും തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്നും 34 പേര്‍ക്ക് പരിക്കേറ്റുവെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top