മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച നി​ല​യി​ല്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റ് സൂചനകളോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ കാരണം ഉറപ്പിക്കാനാകൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്റഗ്രേറ്റഡ് ഡിഗ്രി പഠിച്ചുകൊണ്ടിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top