ഫാത്തിമ ലത്തീഫിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

ചെന്നൈ : മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയാണ് ഐ.ഐ.ടിയിലെത്തി ചോദ്യം ചെയ്തത്.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഇത് രണ്ടാം തവണയാണ് ആരോപണ വിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ്. ദ്രാവിഡ കഴകത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ പ്രതിഷേധം.

Top