മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്

ചെന്നൈ : മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. സെപ്തംബര്‍ 30ന് കോടതിക്കുള്ളില്‍ പലയിടത്തായി സ്‌ഫോടനം നടത്തുമെന്നാണ് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നത്.

ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹര്‍ദര്‍ശന്‍ സിംഗ് നാഗ്പാല്‍ എന്നയാളുടെ പേരിലാണ് കത്ത്. താനും മകനും ചേര്‍ന്ന് സ്‌ഫോടനം നടത്തുമെന്നാണ് കത്തില്‍ അവകാശപ്പെടുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top