തമിഴ്‌നാട്ടില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ: സുപ്രീം കോടതി ഉത്തരവ് പ്രകാരം തമിഴ്‌നാട്ടില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.

തമിഴ്‌നാട് സര്‍ക്കാരിന് ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ദേശീയ സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സര്‍മിപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള ദേശീയ പാതകള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

Top