തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി: മന്ത്രി പെരിയ സാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി.അഴിമതിക്കേസില്‍ തമിഴ്‌നാട് മന്ത്രി ഐ പെരിയ സാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മന്ത്രിയെ വീണ്ടും വിചാരണ ചെയ്യണമെന്ന് ജഡ്ജി ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു. മാര്‍ച്ച് 28ന് മുന്‍പ് ഒരുലക്ഷം രൂപ കെട്ടിവച്ചാല്‍ ജാമ്യം അനുവദിക്കാമെന്നും കോടതി അറിയിച്ചു.

മാര്‍ച്ച് 31 നോ അതിനുമുന്നെയോ വിചാരണ പൂര്‍ത്തിയാക്കണമെന്നാണു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. 2012 ലാണു പെരിയ സാമിക്കെതിരെ അഴിമതി കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. 2008 ല്‍ മന്ത്രിയായിരിക്കെ കരുണാനിധിയുടെ ബോഡിഗാര്‍ഡ് ആയിരുന്ന ആള്‍ക്ക് അനധികൃതമായി ഹൗസിങ് ബോര്‍ഡ് ഭൂമി അനുവദിച്ചു എന്നതാണ് പരാതി.

Top