തമിഴ്നാട് സര്‍ക്കാരിനോട് കൊവിഡ് മരങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജൂണ്‍ 28-നകം സംസ്ഥാനത്തെ കൊവിഡ് മരണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ആശുപത്രികളില്‍ നിരവധി കൊവിഡ് രോഗികളുടെ മരണം കൊവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതിപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

കൊവിഡിന് പകരം രോഗികളുടെ മരണകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളാണെന്നാണ് രേഖപ്പെടുത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തമിഴ്‌നാട്ടിലെ കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിന്നില്ലെന്ന് ആരോപിച്ച് നിരവധി റിപ്പോര്‍ട്ടുകളുണ്ടെന്നും കോടതി പറഞ്ഞു. കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രമേ മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് സഹായങ്ങള്‍ നല്‍കാന്‍ സാധിക്കുവെന്നും കോടതി നിരീക്ഷിച്ചു.

Top