സനാതന ധർമ്മ വിവാദം; അഭിപ്രായ സ്വാതന്ത്യം വിദ്വേഷ പ്രസംഗമാകരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ‘അഭിപ്രായ സ്വാതന്ത്യം, വിദ്വേഷ പ്രസംഗമാകരുതെന്ന് സനാതന ധർമ്മ വിഷയത്തിൽ പ്രതികരിച്ച് മദ്രാസ് ഹൈക്കോടതി. ‘‘അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണെങ്കിലും അതു വിദ്വേഷ പ്രസംഗമാകരുത്. പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്യം പ്രയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്.’’– ജസ്റ്റിസ് എൻ.ശേഷസായി നിരീക്ഷിച്ചു.

സനാതനധർമ്മ വിഷയത്തിൽ ചിന്തകൾ പങ്കുവയ്‌ക്കാൻ ആവശ്യപ്പെട്ട് ഗവ.ആർട്‌സ് കോളജിറക്കിയ സർക്കുലറിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

‘‘അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതനധർമ്മം. രാഷ്ട്രത്തിനോടും രാജാവിനോടുമുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ തുടങ്ങി അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ്. ജാതീയതയെയും, തൊട്ടുകൂടായ്‌മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായുള്ള ഒരു ആശയമാണിതെന്ന് പ്രചരിക്കുന്നതായി തോന്നുന്നു. ഈ ധാരണ തെറ്റാണ്. തുല്യത ഉള്ള ഒരു രാജ്യത്ത് തൊട്ടുകൂടായ്‌മ വച്ചുപൊറിപ്പിക്കാനാകില്ല’’ ജസ്റ്റിസ് എൻ.ശേഷസായി പറഞ്ഞു.

Top