വോട്ടെണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

ചെന്നൈ: വോട്ടെണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച മാത്രം 17,897 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 11,48,064 ആയി. വ്യാഴാഴ്ച 107 പേരാണ് കൊവിഡ് മൂലം മരിച്ചത്. ആകെ 13,933 പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

 

Top