Madras HC Prescribes New Dress Code for Temple Worshippers

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഡ്രെസ് കോഡ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്. വൈദ്ധ്യനാഥാണ് ഇത്തരത്തിലുള്ള വിധി പ്രഖ്യാപിച്ചത്.

അടുത്ത ജനുവരി ഒന്ന് മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ സാരി, ഹാഫ്‌സാരി, ഷോളോടുകൂടിയ ചുരിദാര്‍ എന്നിവ ധരിക്കുന്നത് നിര്‍ബന്ധമാക്കി. പുരുഷന്മാര്‍ക്ക് ദോത്തി പൈജാമ അല്ലെങ്കില്‍ ഷര്‍ട്ടും പാന്റുമാണ് നിര്‍ദ്ദേശിക്കപെടുന്ന വേഷം. കുട്ടികള്‍ക്ക് ദേഹം മുഴുവന്‍ മറയ്ക്കുന്ന വിധത്തിലുള്ള ഏത് വേഷവും ധരിക്കാം. ഇത് സംബന്ധിച്ച സര്‍ക്കുലറും ഉടന്‍ പുറത്തിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ പുരുഷന്മാര്‍ക്ക് മേല്‍ വസ്ത്രം നിഷിദ്ധമായ ക്ഷേത്രങ്ങളില്‍ ആ പതിവ് തുടരാനും ഉത്തരവായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ മാന്യമായ വസ്ത്രധാരണം വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും ഭാഗ%

Top