നടന്‍ വിജയ്‌ക്കെതിരായ ‘റീല്‍ ഹീറോ’ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി

ടന്‍ വിജയ്‌ക്കെതിരായ ‘റീല്‍ ഹീറോ’ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ജൂലൈയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി സമീപിച്ചപ്പോള്‍, നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ വെറും ‘റീല്‍ ഹീറോകള്‍’ മാത്രമായി ചുരുങ്ങരുതെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശം.

ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് ഈടാക്കുന്ന നികുതി വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി വിജയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

 

 

Top