‘വാനം കൊട്ടട്ടും’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി മഡോണ

പ്രേമം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് മഡോണ സെബാസ്റ്റ്യന്‍. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് താരത്തിന്റെ വീഡിയോയും ഫോട്ടോകളുമാണ്. വാനം കൊട്ടട്ടും എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മഡോണ വ്യത്യസ്ത ലുക്കില്‍ തിളങ്ങിയത്. ഈ ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്.

ധനശേഖരന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ മഡോണയ്ക്ക് പുറമേ വിക്രം പ്രഭു, ഐശ്വര്യ രാജേഷ്,ശരത്കുമാര്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം ആണ് ചിത്രം നിര്‍മിക്കുന്നത്.

മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ബ്രദേര്‍സ് ഡേയാണ് മഡോണ അവസാനം അഭിനയിച്ച മലയാള ചിത്രം.

Top