എ.ആര്‍. മുരുഗദോസ്-വിജയ് ചിത്രത്തില്‍ മഡോണ സെബാസ്​റ്റ്യൻ നായിക ?

ചെന്നൈ: ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളി താരം മഡോണ സെബാസ്​റ്റ്യൻ നായിക ആയേക്കുമെന്ന് സൂചന. എ.ആര്‍. മുരുഗദോസ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം വിജയ്‌യുടെ 65-ാമത്തെ സിനിമയാണ്.

‘മാസ്റ്റര്‍’ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് പുതിയ സിനിമയുടെ അണിയറ വിവരങ്ങള്‍ പുറത്തുവരുന്നത്.

മഡോണയുമായി വീഡിയോ കോളിലൂയൊണ് മുരുഗദോസ് പ്രോജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതായി മഡോണ അറിയിച്ചതായാണ് വിവരം.

സിനിമയില്‍ രണ്ട് നായികമാരാണ് ഉണ്ടാകുക. അതിലൊന്ന് മഡോണയാണെന്ന് ഉറപ്പിച്ചതായാണ് സൂചന. സിനിമയുടെ വിശദവിവരങ്ങള്‍ വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22ന് പുറത്തുവിടും.

Top