ഇബ്‌ലീസിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്; മഡോണ

ലയാളത്തില്‍ ഇബ്‌ലീസ് പോലൊരു സിനിമയ്ക്കു വേണ്ടിയാണ് താന്‍ ഇത്രയും കാത്തിരുന്നതെന്ന് നടി മഡോണ. മലയാളത്തില്‍ നിന്നും തിരക്കഥകള്‍ കുറെ തേടിയെത്താറുണ്ടെങ്കിലും തന്നെ ആകര്‍ഷിച്ച തിരക്കഥ ഇബ്‌ലീസിന്റെതാണെന്ന് മഡോണ പറഞ്ഞു.

‘ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് രോഹിത് എന്നെ കാണാന്‍ വന്നത്. സ്‌ക്രിപ്റ്റ് വായിച്ചു നോക്കിയപ്പോള്‍ അത് മികച്ചതാണെന്ന് തോന്നി. ഏറെ പുതുമകളുളള സിനിമയാണിത്. ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്, മഡോണ പറഞ്ഞു.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് വിഎസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇബ്‌ലീസ്. വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top