ഗ്രീസ്-മാസിഡോണിയ തര്‍ക്കത്തിനു പരിഹാരം; മാസിഡോണിയ പേരുമാറ്റി

തന്‍സ്: പതിറ്റാണ്ടുകളായി രാജ്യത്തിന്റെ പേരിനെ ചൊല്ലി നടക്കുന്ന ഗ്രീസ്-മാസിഡോണിയ തര്‍ക്കത്തിനു പരിഹാരമായി. പേരുമാറ്റത്തിലൂടെ മാസിഡോണിയ ഇനി ‘റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ’ എന്നറിയപ്പെടും.

ഗ്രീസ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പേരിടലിനെ അനുകൂലിച്ച് 53 എംപിമാര്‍ രംഗത്തെത്തി. 300 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്.

1991-ല്‍ യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച മാസിഡോണിയ ആ നാമം സ്വീകരിച്ചതോടെയാണ് ഗ്രീസുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഗ്രീസിന്റെ വടക്കന്‍ പ്രവിശ്യയുടെയും പേര് മാസിഡോണിയയെന്നാണ്. ഈ പ്രദേശത്തിന് മേല്‍ മാസിഡോണിയ അവകാശമുന്നയിച്ചേക്കുമോയെന്ന ഭീതിയിലാണ് ഗ്രീസ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട്.

Top