ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരദാനച്ചടങ്ങില്‍ മിന്നിത്തിളങ്ങി ബ്രൂണോ മാഴ്‌സ്

bruno-mars

വര്‍ഷത്തെ ഗ്രാമി പുരസ്‌കാരദാനച്ചടങ്ങ് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരങ്ങളില്‍ മിന്നി നില്‍ക്കുന്നത് ബ്രൂണോ മാഴ്‌സ്. 24കെ മാജിക് എന്ന ആല്‍ബത്തിന് ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു. സോങ് ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബ്രൂണോ മാഴ്‌സിന് തന്നെയായിരുന്നു.

24കെ മാജിക് ആണു റെക്കോഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്. ദാറ്റ്‌സ് വാട്ട് ഐ ലൈക്ക് എന്ന ഗാനത്തിനായിരുന്നു സോങ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് പുരസ്‌കാരം അലെസിയ കാരയ്ക്ക് ലഭിച്ചു.

മികച്ച സോളോ പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിന് ലഭിച്ചു. ബ്രൂണോ മാഴ്‌സ്, കെന്‍ഡ്രിക് ലാമര്‍ എന്നിവര്‍ ഇതുവരെ രണ്ടു പുരസ്‌കാരങ്ങള്‍ നേടി കഴിഞ്ഞു.

ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും, ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പുരസ്‌കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ നേടിയത്. ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സിന് ബ്രൂണോ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക് പുരസ്‌കാരം നേടിയപ്പോള്‍, 24 കെ മാജിക് ബെസ്റ്റ് ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുള്ള പുരസ്‌കാരം നേടി.

നിലവില്‍ 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുക. ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് എന്നീ നാല് വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.

Top