‘ഞാന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടു കിട്ടില്ല’; ദ്വിഗ്വിജയ് സിങ്

digvijaya-singh

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയസിങ്.

‘ആര്‍ക്കാണോ സീറ്റ് കൊടുക്കുന്നത്, അവരെ വിജയിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ട്. അത് ശത്രുവാണെങ്കില്‍ പോലും. ഞാന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടു കിട്ടുന്നത് ഇല്ലാതാവും. അതിനാലാണ് ഞാന്‍ റാലികളില്‍ പങ്കെടുക്കാതിരുന്നത്’ വിജയ് സിങ് വ്യക്തമാക്കി.

നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനായി ദ്വിഗ്വിജയ് സിങ്ങിനെ നിയമിച്ചിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുമായി സഖ്യമുണ്ടാവാതിരിക്കാന്‍ കാരണം ദ്വിഗ്വിജയ് സിങ്ങിനെ പോലുള്ള നേതാക്കളാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞിരുന്നു. രാഹുലിനും സോണിയയ്ക്കും താത്പര്യമുണ്ടായിരുന്നിട്ടും ചില കോണ്‍ഗ്രസ് നേതാക്കളാണ് സഖ്യ സാധ്യത ഇല്ലാതാക്കിയതെന്നും ദ്വിഗ്വിജയ്സിങ് ബി.ജെ.പി ഏജന്റാണെന്നും മായാവതി പറഞ്ഞിരുന്നു.

Top