ഓണ്‍ലൈന്‍ മദ്യവില്‍പ്പന; മധ്യപ്രദേശിനെ ഇറ്റലിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍: രമേഷ് മെണ്ടോല

മധ്യപ്രദേശ്: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രമേഷ് മെണ്ടോല. 2020-21 ലെ പുതിയ എക്‌സൈസ് നയം അനുസരിച്ചാണ് മദ്യം ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ബിജെപി എംഎല്‍എയുടെ വിമര്‍ശനം.

”കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈനായി മദ്യം വില്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ചില ഇറ്റാലിയന്‍ വ്യക്തികളുടെ നിര്‍ദേശപ്രകാരം മധ്യപ്രദേശിനെ ഇറ്റലിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വൈന്‍ ഉത്പാദകരില്‍ ഒന്നാണ് ഇറ്റലി. കമല്‍നാഥ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര. മധ്യപ്രദേശില്‍ ഈ മാറ്റം വരുത്തേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടോ?” രമേഷ് മെണ്ടോല ട്വീറ്റ് ചെയ്തു.

2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയപ്രകാരമാണ് ഓണ്‍ലൈനില്‍ മദ്യ വിതരണം നടത്താനുള്ള തീരുമാനം. റവന്യൂ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2, 544 മദ്യ ഷോപ്പുകളും 1,061 വിദേശ മദ്യഷോപ്പുകളും ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ തീരുമാനിച്ചത്. അതേസമയം, പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

Top