മധ്യപ്രദേശിലെ ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കും കോവിഡ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു മന്ത്രിക്ക കൂടി കോവിഡ് സ്ഥിരീകരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് വെര്‍ച്വല്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Top