മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; റാലികള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്.

Top