കോടികളുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയില്‍

arrest

മുംബൈ: 2,000 കോടിയുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ പിടിയില്‍. സ്റ്റേല്‍കോണ്‍ ഇന്‍ഫ്രാറ്റല്‍ പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരിക്കുന്നത്.

ഫറൂക്കിന്റെ 160 ഷെല്‍ കമ്പനികളുടെ ഭാഗമാണ് സ്റ്റെല്‍കോണ്‍. ഈ 160 കമ്പനികളും വ്യാജപ്പേരുകളിലുള്ളതും, ഡയറക്ടര്‍മാര്‍ എന്നു പറയുന്നവരുടെ വിവരങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ കണ്ടെത്തി.

മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസായിരുന്നു തട്ടിപ്പുകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. 2014 മുതല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ അധോലോക ബന്ധങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

Top