റിപ്പബ്ലിക് ദിനത്തില്‍ പരസ്പരം തല്ലുപിടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; വീഡിയോ

ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനത്തില്‍ പോലും പരസ്പരം തല്ലുപിടിച്ച് അടിയുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ദേവേന്ദ്ര സിങ് യാദവ്, ചന്ദു കുഞ്ചിര് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അടിയുണ്ടാക്കുന്നത്. കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്ത് വെച്ച് പരസ്പരം തല്ലുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താന്‍ എത്തുന്നതിന് മുമ്പായിരുന്നു നേതാക്കന്മാരുടെ അടിപിടി. എന്നാല്‍ എന്തിനാണ് ഇരുവരും തമ്മില്‍ വഴക്കിട്ടത് എന്ന് ആര്‍ക്കും വ്യക്തമല്ല.

സംസാരത്തിലൂടെ തുടങ്ങിയ വഴക്ക് പിന്നീട് കൈയാങ്കളിയിലേക്ക് തിരിയുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റ് പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി.

Top