മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന റൂമിലേക്ക് കാറിടിച്ചുകയറ്റാന്‍ ശ്രമം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലേക്ക് എസ്.യു.വി കാറിടിച്ചുകയറ്റാന്‍ ശ്രമം. സ്‌ട്രോംഗ് റൂം ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സംഭവത്തില്‍ കാര്‍ പിടിച്ചെടുത്തു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്‌കോര്‍പിയോ വാഹനമാണ് പിടിച്ചെടുത്തത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിങ്ങനെ രണ്ടു പേര്‍ അറസ്റ്റിലാവുകയും നാല് പേര്‍ ഓടി രക്ഷപെട്ടതായുമാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തിനു പിന്നാലെയാണ് കാറിടിച്ച് കയറ്റാന്‍ ശ്രമം നടത്തിയത്.

Top