മദ്ധ്യപ്രദേശ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ; എബിവിപിയ്ക്ക് ഉജ്ജ്വല വിജയം

ഭോപ്പാല്‍: മദ്ധ്യപ്രദേശ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് ഉജ്ജ്വല വിജയം.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടന്ന ആറു സര്‍വകലാശാലകളില്‍ അഞ്ചിലും എബിവിപി വിജയിച്ചു.

കോണ്‍ഗ്രസിന്റെ വിജയം ഒരു സര്‍വകലാശാലയില്‍ മാത്രമായി ചുരുങ്ങി.

മാള്‍വ, ബുന്ദേല്‍ ഖണ്ഡ്, ഭോപ്പാല്‍, ഇന്‍ഡോര്‍ മേഖലകളിലെ കോളേജുകളിലാണ് എബിവിപി വിജയംകൈവരിച്ചത്.

553 കോളേജുകളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എണ്‍പത് ശതമാനം കോളേജുകളിലും വിജയിച്ചത് എബിവിപി സ്ഥാനാര്‍ത്ഥികളാണ്.

ഭോപ്പാലില്‍ 13 കോളേജുകള്‍ എബിവിപി പിടിച്ചടക്കിയപ്പോള്‍ എന്‍എസ്യുഐ മൂന്ന് കോളേജുകളില്‍ വിജയിച്ചു.

ഗുജറാത്തിനു സമീപമുള്ള ഗോത്ര മേഖലയിലെ കോളേജുകളിലും എബിവിപിയാണ് വിജയിച്ചത്.

Top