മധ്യപ്രദേശ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പരസ്യ പ്രചരണത്തിന്റെ ചെലവ് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ പരസ്യ പ്രചരണത്തിന് വേണ്ടി മൂന്ന് വര്‍ഷംകൊണ്ട് ചെലവിട്ടത് 800കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എംഎല്‍എ ജിതു പത്വാരിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

വിവരാവകാശപ്രകാരം ലഭിച്ച വിവരങ്ങളാണ് അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പൊതുകടം അനുദിനം വര്‍ധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും അത്തരം സാഹചര്യം നിലവിലുള്ളപ്പോഴാണ് പരസ്യത്തിനായി ഇങ്ങനെ ധൂര്‍ത്ത് കാണിക്കുന്നതെന്നും എംഎല്‍എ സഭയില്‍ പറഞ്ഞു.

Top