പോലീസുകാരന്റെ ലാത്തി പിടിച്ചെടുത്ത് ക്രൂര മര്‍ദ്ദനം, യുവാവ് പിടിയില്‍

ഭോപ്പാല്‍: പോലീസുകാരന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചു വാങ്ങി അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മധ്യപ്രദേശിലെ ഇന്ദോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജയ് പ്രകാശ് ജയ്സ്വാള്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനാണ് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ജയ് പ്രകാശ് ജയ്സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയ 25-കാരന്‍ ദിനേശ് പ്രജാപതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തെത്തി. വെങ്കടേഷ് നഗര്‍ മേഖലയില്‍വെച്ചുണ്ടായ ഒരു ചെറിയ അപകടത്തിന് പിന്നാലെ ആയിരുന്നു ദിനേശിന്റെ പരാക്രമം. എയറോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് ദിനേശിന്റെ ബൈക്ക് ജയ് പ്രകാശിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മിഷണര്‍ രാജീവ് സിങ് ഭദൗരിയ പറഞ്ഞു. സൂക്ഷിച്ച് വാഹനം ഓടിക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ദിനേശ് മദ്യപിച്ചിരുന്നെന്നും പ്രകാശിന്റെ തലയ്ക്ക് എറ്റ പരിക്ക് ഗുരുതരമാണെന്നും ഭദൗരിയ കൂട്ടിച്ചേര്‍ത്തു.

Top