പൊലീസ് ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജബല്‍പുര്‍: മധ്യപ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ വിജയ് യാദവും സഹായി സമീര്‍ ഖാനും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.

നര്‍സിംഗ്പുരില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഒളിവില്‍ കഴിഞ്ഞിരുന്ന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കു നേരെ ഗുണ്ടകള്‍ വെടിവയ്ക്കുകയും തുടര്‍ന്ന് പൊലീസ് തിരികെ നടത്തിയ വെടിവയ്പില്‍ ഗുണ്ടകള്‍ കൊല്ലപ്പെടുകയുമായിരുന്നു. എസ്പി രാജേഷ് തിവാരി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.

Top