പശുവിനെ കശാപ്പ് ചെയ്തു: മധ്യപ്രദേശില്‍ മൂന്ന് പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി

ഖാണ്ഡ്വ: മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ക്കെതിരെ ദേശരക്ഷാ നിയമം ചുമത്തി കേസെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണിത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എന്‍എസ്എ ചുമത്തി കേസെടുക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിക്കപ്പെട്ട പല കേസുകളിലും എന്‍എസ്എ ചുമത്താറുള്ളത് വിവാദമായിരുന്നു.വര്‍ഗീയ സംഘര്‍ഷസാധ്യതയുള്ള ഖാണ്ഡ്വയിലെ മോഘട്ട് എന്ന ഇടത്താണ് പശുവിനെ കശാപ്പ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ നദീം, ഷക്കീല്‍, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരന്‍മാരായ ഇവര്‍ ഗോവധ നിരോധനനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേയാണ് ഇവര്‍ക്കെതിരെ എന്‍എസ്എ കൂടി ചുമത്തിയിരിക്കുന്നത്.

Top