കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

modi

മധ്യപ്രദേശ് ; കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തന്നോട് മത്സരിക്കുകയല്ല, മാതാവിനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് കര്‍ഷകരെ തളര്‍ത്തുമ്പോള്‍ ബി.ജെ.പി ശക്തിപ്പെടുത്തുകയാണെന്നും പാവങ്ങള്‍ക്കായി ബാങ്കുകളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കര്‍ഷക പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് എന്‍ജിഒ പരാതി നല്‍കിയതോടെ ലോകം മുഴുവന്‍ ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന ശബ്ദം ഉയര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മോദി പ്രചരിപ്പിക്കുന്നത് വെറുപ്പും വിദ്വേഷവും ആണെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.

Top