ഭീകരര്‍ വളരുന്നത് മദ്രസകളിലെന്ന് മധ്യപ്രദേശ് മന്ത്രി

ഇന്‍ഡോര്‍: ഭീകരര്‍ വളരുന്നത് മദ്രസകളിലാണെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. മദ്രസകള്‍ക്ക് നല്‍കുന്ന ഫണ്ട് സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ മതമൗലികവാദികളും ഭീകരരും മദ്രസയിലാണ് വളര്‍ന്നത്. കുട്ടികള്‍ കുട്ടികളും, വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥികളുമാണ്. അതിനാല്‍ എല്ലാ മതങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഒരേ വിദ്യാഭ്യാസം നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആസാമില്‍ ഇത് നടപ്പാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം മതഭ്രാന്ത് വര്‍ധിപ്പിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയുന്നുവെന്നും മന്ത്രി പറഞ്ഞു.

ജമ്മു കാശ്മീരിനെ ഭീകരരുടെ ഫാക്ടറിയാക്കി. മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും. കാരണം ഭരണഘടന അവര്‍ക്ക് ഈ അവകാശം നല്‍കുന്നു. സാമ്പത്തികമായി ലോകത്തിലെ ഏറ്റവും ശക്തമായ സംഘടനയാണ് വഖഫ് ബോര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.

Top